ഘടക സ്ഥാപനങ്ങള്‍

ആരോഗ്യകേന്ദ്രങ്ങള്‍ 

ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

 

  1.  കുടുംബാരോഗ്യകേന്ദ്രം 

 കോട്ടായി ഗ്രാമപഞ്ചായത്തിന്‍റെ ആരോഗ്യമേഖലക്ക്      വലിയൊരു മുതല്‍ക്കൂട്ടാണ് കുടുംബാരോഗ്യകേന്ദ്രം      അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണിത് . രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

കുടുംബാരോഗ്യകേന്ദ്രം

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • പാലിയേറ്റീവ് ഹോം കെയര്‍

2.   ആയ്യുര്‍വ്വേദ ഡിസ്പെന്‍സറി 

             കോട്ടായി ഗ്രാമപഞ്ചായത്തിന്‍റെ ആരോഗ്യമേഖലക്ക്    പാര്‍ശ്വ ഫലങ്ങലില്ലാത്ത ചികിത്സ നല്‍കുന്നതില്‍ വലിയപങ്ക് ആയ്യുര്‍വ്വേദ ആശുപത്രിക്ക് അര്‍ഹ്ഹതപ്പെട്ടതാണ് .      അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണിത് . രോഗപ്രതിരോധം,, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക      പാര്‍ശ്വ ഫലങ്ങലില്ലാത്ത നല്ല ചികിത്സ ഉരപ്പുവരുത്തലാണ്  പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

 

 

ആയുര്‍വ്വേദ ആശുപത്രി

2.   ഹോമിയോ ഡിസ്പെന്‍സറി 

             കോട്ടായി ഗ്രാമപഞ്ചായത്തിന്‍റെ ആരോഗ്യമേഖലക്ക്     ചികിത്സ നല്‍കുന്നതില്‍ വലിയപങ്ക്  ഹോമിയോ ആശുപത്രിക്ക് അര്‍ഹ്ഹതപ്പെതുതന്നെയാണ്  .      അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണിത് . രോഗപ്രതിരോധം,, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക      പാര്‍ശ്വ ഫലങ്ങലില്ലാത്ത നല്ല ചികിത്സ ഉറപ്പുവരുത്തലാണ്  പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

 

ഹോമിയോ ആയുപത്രി

3.വെറ്ററിനറി ഹോസ്പിറ്റല്‍

കോട്ടായി ഗ്രാമപഞ്ചായത്തിലെ കർഷക സമൂഹത്തിന്റെയും മൃഗസംരക്ഷകരുടെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വെറ്ററിനറി ആശുപത്രി, മൃഗാരോഗ്യ സംരക്ഷണ രംഗത്തെ ഒരു പ്രധാന പൊതുസേവന സ്ഥാപനമാണ്. കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രി, ഗ്രാമീണ മേഖലയിലെ കന്നുകാലി വളർത്തൽ, ക്ഷീരോൽപാദനം, ആട് വളർത്തൽ, കോഴിവളർത്തൽ, വളർത്തുമൃഗ പരിപാലനം തുടങ്ങിയ മേഖലകളുടെ പുരോഗതിക്ക് ശക്തമായ പിന്തുണ നൽകുന്നു. മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ കർഷകരുടെ സാമ്പത്തിക സുരക്ഷയും കുടുംബങ്ങളുടെ ഉപജീവന മാർഗവും ശക്തിപ്പെടുത്തുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.

“ആരോഗ്യമുള്ള മൃഗങ്ങൾ – സമൃദ്ധമായ കർഷകർ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്, സ്നേഹപൂർവമായ പരിചരണവും വിശ്വസനീയമായ ചികിത്സാ സേവനങ്ങളും പൊതുജനങ്ങൾക്ക് നൽകിക്കൊണ്ട് മൃഗക്ഷേമത്തിനും കാർഷിക പുരോഗതിക്കും ഗ്രാമവികസനത്തിനും വിലപ്പെട്ട സംഭാവന നൽകുകയാണ് വെറ്ററിനറി ആശുപത്രി, കോട്ടായി 

മൃഗാശുപത്രി ,കോട്ടായി

 

4. കൃഷിഭവന്‍

കോട്ടായി  ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി കോട്ടായി  പഞ്ചായത്ത് കാര്യാലയത്തോട് ചേർന്ന് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.

 

കൃഷിഭവന്‍

5.വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസ്   

 

കോട്ടായി ഗ്രാമപഞ്ചായത്തിലെ ഗ്രാമസേവകൻ (Village Extension Officer - VEO), പഞ്ചായത്ത് തലത്തിലുള്ള വിവിധ വികസന-ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഉദ്യോഗസ്ഥനാണ്.

ഗ്രാമസേവകനിലൂടെ (VEO) ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ:

  • ഭവന നിർമ്മാണ പദ്ധതികൾ: ലൈഫ് മിഷൻ (LIFE Mission) ഉൾപ്പെടെയുള്ള ഭവന പദ്ധതികളുടെ അപേക്ഷകൾ പരിശോധിക്കുന്നതും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതും.

  • ഗ്രാമസഭകൾ: വാർഡുതല ഗ്രാമസഭകളുടെ സംഘാടനത്തിലും അവിടെനിന്നുള്ള ഗുണഭോക്തൃ ലിസ്റ്റുകൾ തയ്യാറാക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.