തദ്ദേശ സ്ഥാപനങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്താൻ QR കോഡ് സ്കാൻ ചെയ്ത് പൗര പ്രതികരണം (Citizen feedback) ശേഖരിക്കുന്ന സംവിധാനം നിലവിൽ വന്നു
October 5, 2026
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് കാര്യക്ഷമവും സുതാര്യവും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ജനസൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യത്തിന്റെ ഭാഗമായി, പഞ്ചായത്ത് / മുനിസിപ്പൽ ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങളിൽ നിന്ന് സേവനങ്ങളുടെ ഗുണനിലവാരവും ഓഫീസിലെ സൗകര്യങ്ങളും സംബന്ധിച്ച പൗര പ്രതികരണം QR Code മുഖേന ശേഖരിക്കുന്ന സംവിധാനം സർക്കാർ നിർദ്ദേശപ്രകാരം ആരംഭിച്ചു.