ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ചരിത്രപ്രസിദ്ധമായ ഒട്ടനവധി സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഈ ഗ്രാമം ലോകപ്രസിദ്ധരായ ഒട്ടേറെ മഹാന്മാര്‍ക്കു ജന്മം നല്‍കിയിട്ടുമുണ്ട്. ടിപ്പുസുല്‍ത്താന്റെ പടയോട്ടം ഈ ഗ്രാമത്തിലൂടെ കടന്നുപോയിട്ടുണ്ട്. പടയോട്ടകാലത്ത് അയല്‍പ്രദേശമായ മങ്കര ഗ്രാമത്തിലെ താവളം എന്ന സ്ഥലത്തു വിശ്രമിച്ച ടിപ്പുസുല്‍ത്താന്റെ പട പുഴകടന്ന് കോട്ടായിയുടെ വടക്കേ അതിര്‍ത്തിയിലൂടെ പാലക്കാട് കോട്ടയിലേക്ക് പ്രയാണം നടത്തിയതായി വിശ്വസിക്കപ്പെടുന്നു. ഈ ചരിത്രസംഭവത്തെ സാധൂകരിക്കുന്ന തരത്തില്‍ പൂതൂര്‍ പ്രദേശത്തു നിന്നും കണ്ടെടുക്കപ്പെട്ട പുരാവസ്തുക്കള്‍ ശാസ്ത്രീയമായ തെളിവായി കണക്കാക്കാം. അങ്ങനെ കോട്ടയിലേക്കുള്ള വഴി എന്നത് പില്‍ക്കാലത്ത് കോട്ടായി എന്നായി രൂപാന്തരപ്പെട്ടതാണെന്നു അനുമാനിക്കാം. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കാലത്ത് പുളിനെല്ലി പഞ്ചായത്ത് എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. കോട്ടായി എന്നത് ഇതിലെ ഒരു അംശമായിരുന്നു. മലബാര്‍ ബോര്‍ഡിലെ 23-ാം അംശവും 45-ാം ദേശവുമായിരുന്ന കോട്ടായി പിന്നീട് പഞ്ചായത്തായി മാറുകയായിരുന്നു. ഒരുകാലത്ത് അപരിഷ്കൃതമായ റോഡും ഗതാഗതസൌകര്യങ്ങളും മാത്രമേ ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നുള്ളു. വാണിയംകുളത്തേക്ക് 19 മൈല്‍ ദൂരവും പാലക്കാട്ടേക്ക് 7 മൈല്‍ ദൂരവും കാല്‍നടയായി സഞ്ചരിച്ചുവേണമായിരുന്നു ഗ്രാമീണര്‍ക്കു വ്യാപാരാദി ആവശ്യങ്ങള്‍ നിറവേറ്റുവാന്‍. 1889-ലെ കോട്ടായി അംശത്തിന്റേയും ചമ്പ്രകുളം അംശത്തിന്റേയും റവന്യൂമാപ്പില്‍ നിന്നും ഈ പഞ്ചായത്തിന്റെ പഴയകാല അതിരുകള്‍ കണ്ടെത്താന്‍ കഴിയും. സ്തുതൃര്‍ഹമായ പ്രവര്‍ത്തനം നടത്തിയതിന് പഞ്ചായത്തിന് മദ്രാസ് മുഖ്യമന്ത്രി കാമരാജ് ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഇവിടെ സുക്ഷിക്കപ്പെടുന്നുണ്ട്. ഐക്യമുണ്ടെങ്കില്‍ നമുക്ക് വിജയിക്കാം എന്ന ആശയത്തിനനുസൃതമായി പ്രവര്‍ത്തിച്ചുകൊണ്ട്വികസനകാര്യത്തില്‍ ജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും നേടിയ ഉല്‍കൃഷ്ടഫലങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു 1955 ഒക്ടോബര്‍ 2-ന്മലബാര്‍ ജില്ലയിലെ പാലക്കാട് താലൂക്കിലെ മലമ്പുഴ ഫര്‍ക്കയോട് ചേര്‍ന്ന കോട്ടായി ഗ്രാമത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചിട്ടുണ്ട്. അനവധി മഹാന്‍മാരെ സമ്മാനിച്ച പഞ്ചായത്താണ് കോട്ടായി ഗ്രാമപഞ്ചായത്ത്. പത്മഭൂഷന്‍ ലഭിച്ചകഥകളി രംഗത്തിന് മികച്ച മുതല്‍ക്കൂട്ടായിരുന്ന ഗുരു കുഞ്ചുകുറുപ്പ് ജീവിച്ചത് ഈ പഞ്ചായത്തിലാണ്. ഗുരു കുഞ്ചുകുറുപ്പ് ഇവിടെ വീടുവെച്ച് കഥകളി അഭ്യസിപ്പിച്ചിരുന്നു. പ്രസിദ്ധ കര്‍ണ്ണാടകസംഗീത ചക്രവര്‍ത്തി ചെമ്പൈവൈദ്യനാഥഭാഗവതര്‍ സംഗീതം അഭ്യസിച്ചതും അഭ്യസിപ്പിച്ചതും ഈ ഗ്രാമത്തില്‍ വച്ചായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ച എ.എസ്.പഞ്ചാപകേശയ്യര്‍ കോട്ടായി പഞ്ചായത്തിലെ അയിലം ഗ്രാമത്തിലാണ് ജനിച്ചുവളര്‍ന്നത്. ഐ.സി.എസ് ജേതാവായിരുന്ന അദ്ദേഹം സ്ക്കൂള്‍ വിദ്യാഭ്യാസം നടത്തിയത് കോട്ടായി ഗവണ്‍മെന്റ് ഹൈസ്ക്കൂളിലാണ്. ഇന്ത്യയുടെ അതിരു കാക്കുന്നതിനു വേണ്ടി ജീവന്‍ ബലികഴിച്ച ധീരസേനാനിയായിരുന്ന മേജര്‍ രാമസ്വാമിക്കു ജന്മം നല്‍കിയതും ഈ ഗ്രാമമാണ്. പരമവീരചക്ര അവാര്‍ഡ് നേടിയ കോട്ടായി സ്വദേശിയായ അദ്ദേഹത്തിന് 1948-ലെ കാശ്മീര്‍ യുദ്ധത്തിലായിരുന്നു ജീവന്‍ നഷ്ടമായത്. കോട്ടായി പഞ്ചായത്തില്‍ ആദ്യമായി ബാങ്കിംഗ് വ്യവസായം ആരംഭിച്ചത് എ.ആര്‍.രാമകൃഷ്ണ അയ്യരാണ്. അയ്യപ്പന്‍ക്കാവിലേക്ക് പോവുന്ന ഒരു റോഡ് ഇദ്ദേഹത്തിന്റെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. ആദ്യത്തെ ബാങ്കിന്റെ പേര് ഷണ്‍മുഖ ബാങ്ക് എന്നായിരുന്നു. കോട്ടായി പഞ്ചായത്തിലെ അയിലം ഗ്രാമത്തില്‍ ജനിച്ച പ്രശസ്തസംസ്കൃത വേദപണ്ഡിതനായിരുന്നു എം.കൃഷ്ണജോത്സ്യര്‍. മറ്റൊരു പ്രശസ്തവ്യക്തിയായിരുന്നു ഐ.എ.എസുകാരനും മുന്‍ ഫോറിന്‍ സെക്രട്ടറിയുമായിരുന്ന എ.പി.വെങ്കിടേശ്വരന്‍. 1935-ല്‍ പുളിനെല്ലി, കോട്ടായി എന്നിങ്ങനെ രണ്ട് പഞ്ചായത്തായാണ് നിലനിന്നിരുന്നത്. ക്ഷേത്രകലകള്‍ക്ക് ഗണ്യമായ പ്രചാരം സിദ്ധിച്ച നാടായിരുന്നു ഇത്. ഒരു പരിധിവരെ ആദ്യകാല സാംസ്കാരിക പ്രവര്‍ത്തനങ്ങളൊക്കെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു താനും. 1940-കളുടെ അവസാനമാവുമ്പോഴേക്കും പഞ്ചായത്തില്‍ ഒരു ലൈബ്രറി സ്ഥാപിക്കണമെന്നുംരാജ്യാന്തര വാര്‍ത്തകള്‍ അറിയാനുള്ള മാധ്യമം വേണമെന്നുമുള്ള ആഗ്രഹവും അന്നത്തെ പഞ്ചായത്ത് മിനിറ്റ്സ് ബുക്കില്‍ നിന്നും മനസിലാക്കാം. ആദ്യമായി പഞ്ചായത്തില്‍ വൈദ്യുതി എത്തിയ അതേ സമയത്തുതന്ന ഒരു റേഡിയോ പഞ്ചായത്തു വാങ്ങിച്ചു. വാര്‍ത്ത കേള്‍ക്കാനും, ലോകത്തെ അറിയാനും റേഡിയോകിയോസ്കില്‍ ആളുകള്‍ എത്തുമായിരുന്നു. ജനങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ഗ്രന്ഥശാലാപ്രവര്‍ത്തനം ഇവിടെ സജീവമായി നടന്നിരുന്നു. ലഘുനാടകങ്ങള്‍ അവതരിപ്പിക്കുന്നതിന് സമര്‍ത്ഥരായ നിരവധിയാളുകള്‍ ഇവിടെ ഉണ്ടായിരുന്നു. പത്മഭൂഷന്‍ ലഭിച്ച ഗുരു കുഞ്ചുകുറുപ്പിന്റെ കഥകളിയോഗത്തിലേക്ക് ദൂരദേശത്തു നിന്നുപോലും കഥകളിപ്രേമികള്‍ ഇവിടെ വന്ന് താമസിച്ചു കഥകളി അഭ്യസിച്ചിരുന്നു. ഗുരു കുഞ്ചുക്കുറുപ്പിന്റെ കുചേലവേഷം സുപ്രസിദ്ധമാണ്. ചെമ്പൈവൈദ്യനാഥഭാഗവതരാകട്ടെസംഗീതത്തില്‍ താല്‍പര്യമുള്ള നാനാജാതിമതസ്തര്‍ക്കും ശിഷ്യത്വം നല്‍കിയിരുന്നു. ലോകത്തെവിടെയും കര്‍ണ്ണാടക സംഗീതത്തെ ബഹുമാനിക്കുന്നവര്‍ ചെമ്പൈവൈദ്യനാഥഭാഗവതരിലൂടെ കോട്ടായി പഞ്ചായത്തിനേയും ഓര്‍മ്മിക്കുന്നു. ഇന്നും എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ സ്മരണ പുതുക്കാന്‍ പ്രഗത്ഭരായ ശിഷ്യന്മാര്‍ ഇവിടെ ഒത്തുചേരാറുണ്ട്. സംസ്കൃത സാഹിത്യത്തില്‍ അതിസമര്‍ത്ഥനായിരുന്ന ഓടന്നുര്‍ കെ.കെ. ചാത്തുഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ തന്നയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജാതിദൈത്വരി എന്ന സംസ്കൃതഗ്രന്ഥം പ്രശസ്തവും പ്രൌഢവുമാണ്. മറ്റൊരു പ്രഗത്ഭവ്യക്തിയായിരുന്നു മിതവാദി പത്രാധിപരമായി പ്രവര്‍ത്തിച്ചിരുന്ന കോട്ടായി കുമാരന്‍. ഈഴവ കോണ്‍ഫ്രന്‍സില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ആരേയും ആകര്‍ഷിക്കുന്നതായിരുന്നു. പഴയകാല കനനുതെളി എന്ന ആചാരത്തെ നാടിന്റെ ഒരു ഉത്സവമാക്കി മാറ്റിതെളിമത്സരം എന്ന പേരില്‍ ഇന്നും മുടങ്ങാതെ നടത്തുന്നു. മറ്റൊരു പ്രധാന കായികവിനോദം തല്ലുമത്സരമായിരുന്നു. മുന്‍കാലത്ത് തല്ല് നടത്തി വിജയിക്കുക എന്നത് അഭിമാനത്തിന്റെ പ്രതീകമായി ആളുകള്‍ കണക്കാക്കിയിരുന്നു. ഫുട്ബോള്‍ കളിയ്ക്കും വോളിബോള്‍ കളിയ്ക്കും ഇവിടെ നല്ല പ്രചാരമുണ്ട്. ഉത്സവപ്പറമ്പില്‍ ആടിതിമിര്‍ത്തെത്തുന്ന പൂതനുംതിറയും ഇന്നും നിലനില്‍ക്കുന്നു. കോല്‍കളിയുംപാവക്കുത്തും, പൊറാട്ടു നാടകവും നിലനില്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

കര്‍ണ്ണാടക സംഗീതത്തിലെ ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍പ്രശസ്ത കഥകളി നടന്‍ കുഞ്ചുക്കുറുപ്പ് തുടങ്ങി അനേകം മഹാരഥന്‍മാരെ സമ്മാനിച്ച കോട്ടായി ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത് 1935 മാര്‍ച്ച് രണ്ടിനാണ്. 19.865 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള ഈ പഞ്ചായത്തിനെ കിഴക്കുഭാഗത്ത് മാത്തൂര്‍ പഞ്ചായത്തുംപടിഞ്ഞാറുഭാഗത്ത് പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തും വടക്കുഭാഗത്ത് പറളി പഞ്ചായത്തുംതെക്കുഭാഗം കുത്തനൂര്‍ പഞ്ചായത്തും അതിരിടുന്നു. 15 വാര്‍ഡുകളിലായി വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ പഞ്ചായത്തിലെ 20992 വരുന്ന ജനസംഖ്യയില്‍ 10183 പുരുഷന്‍മാരും 10809 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ പട്ടികജാതിയില്‍പ്പെട്ട 6911 പേരുണ്ട്. നിലവിലെ കണക്കുപ്രകാരം 76.20 ശതമാനം പുരുഷന്‍മാരും, 65.36 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കോട്ടായി പഞ്ചായത്തില്‍ അധികം കുന്നുകളില്ലാത്ത നിരപ്പായ പ്രദേശങ്ങളാണുള്ളത്. ഈ പഞ്ചായത്ത് മുഖ്യമായും ഉല്പാദിപ്പിക്കുന്നത് നെല്ലാണ്. തെങ്ങ്വാഴമരച്ചീനിപച്ചക്കറികള്‍ഇഞ്ചിമധുരക്കിഴങ്ങ്റബ്ബര്‍ എന്നിവയാണ് മറ്റ് കാര്‍ഷിക വിളകള്‍. ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമായതാണ്. ഭാരതപ്പുഴയും ഇവിടുള്ള കുളങ്ങളുമാണ് പ്രധാന ജലസ്രോതസ്സുകള്‍. 50 കുളങ്ങളുണ്ട്. ഈ പഞ്ചായത്തില്‍ അനധികൃത മണല്‍വാരല്‍ കാരണം ഭാരതപ്പുഴ വറ്റുന്നത് കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 34 പൊതുകിണറുകളും, 58 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്ന പഞ്ചായത്തിലങ്ങോളമിങ്ങോളം 518 തെരുവുവിളക്കുകളും സ്ഥാപിച്ചുകഴിഞ്ഞു. രാത്രികാല സഞ്ചാരം സുഗമമാക്കുന്നതിന് ഈ തെരുവുവിളക്കുകള്‍ സഹായിക്കുന്നു. എടുത്തുപറയത്തക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും ഈ പഞ്ചായത്തിലില്ലെങ്കിലും ലോകപ്രസിദ്ധനായ സംഗീതചക്രവര്‍ത്തിയുടെ ജന്മഗൃഹം ഈ പഞ്ചായത്തിലായതിനാല്‍ സംഗീത വിദ്യാര്‍ത്ഥികളുംചരിത്രഗവേഷകരും ഇങ്ങോട്ട് ആകര്‍ഷിക്കപ്പെടുന്നു. ഇവിടുത്തെ ചെമ്പൈ സംഗീത കോളേജും പ്രസിദ്ധമാണ്. ബാലകൃഷ്ണപാര്‍ക്ക് പഞ്ചായത്തിലെ മറ്റൊരാകര്‍ഷമാണ്. ഗതാഗതയോഗ്യമായ അനേകം റോഡുകള്‍ പഞ്ചായത്തിലുണ്ട് .കായിയങ്കോട്ചേന്ദങ്കോട്കീഴത്തൂര്‍ എന്നീ റോഡുകള്‍ മേല്‍പറഞ്ഞവയില്‍ ചിലതുമാത്രം. പ്രധാന പാലം കാളിയാവ് പാലമാണ്. കരിപ്പൂര്‍കോയമ്പത്തൂര്‍ വിമാനത്താവളങ്ങള്‍ പഞ്ചായത്തിനടുത്തായതിനാല്‍ വ്യോമയാത്രകള്‍ക്കായി പഞ്ചായത്ത് നിവാസികള്‍ കൂടുതലും ആശ്രയിക്കുന്നത് ഈ രണ്ട് വിമാനത്താവളങ്ങളെയാണ്. പഞ്ചായത്തിനടുത്തുള്ള തുറമുഖം കൊച്ചി തുറമുഖമാണ്. മങ്കര റെയില്‍വേ സ്റ്റേഷന്‍ അടുത്തായതിനാല്‍ റെയില്‍ വഴിയുള്ള യാത്രകള്‍ക്കായി ജനങ്ങള്‍ ഈ സ്റ്റേഷനെ ആശ്രയിക്കുന്നു. കോട്ടായി ബസ് സ്റ്റാന്റ്പെരുങ്ങോട്ടുകുറിശ്ശി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ഷിക ഗ്രാമമാണെങ്കിലും വ്യാവസായികപരമായി കോട്ടായി പഞ്ചായത്ത് മുന്നറുകയാണ്. കരിയങ്കോട് പ്രവര്‍ത്തിക്കുന്ന സതേണ്‍ ഇന്‍ഡസ്ട്രിയുംഎല്‍.ജി.ടയര്‍ കമ്പനിയും ഇവിടുത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്കുദാഹരണങ്ങളാണ്. എന്നിരുന്നാലും മണ്‍പാത്ര നിര്‍മ്മാണം, പരമ്പ് നെയ്ത്ത് എന്നീ പരമ്പരാഗത വ്യവസായങ്ങള്‍ പഞ്ചായത്തില്‍ ഇന്നും നിലനില്‍ക്കുന്നു. കൊപ്രമില്ല്തടിമില്ല്ഇലക്ട്രോണിക്സ്അച്ചടിഇഷ്ടികചൂളവെല്‍ഡിംഗ് പോലുള്ള ചെറുകിട വ്യവസായ യൂണിറ്റുകളും ഇവിടെ സജീവമാണ്. ഇന്ത്യന്‍ ഓയിലിന്റെ പെട്രോള്‍ ബങ്കും പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പൊതുവിതരണരംഗത്തും പഞ്ചായത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണ്. ഏഴ് റേഷന്‍ കടകളും ഓരു നീതി സഹകരണ സ്റ്റോറുമാണ് ഇവിടുത്തെ പൊതുവിതരണക്കാര്‍. അയ്യംകുളം മാര്‍ക്കറ്റാണ് കോട്ടായിലെ പ്രധാന വിപണനകേന്ദ്രം. ഒരു പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് അവിടുത്തെ ആരാധനാലയങ്ങള്‍. ചമ്പ്രക്കുളം അയ്യപ്പന്‍കാവ്കുണ്ടത്താര്‍കാവ്അയിലം ഗ്രാമം സുബ്രഹ്മണ്യ ക്ഷേത്രംകീഴത്തൂര്‍ പള്ളി, ഓടന്നൂര്‍ പള്ളികണ്ടപ്പറമ്പ് പള്ളി എന്നിവയുള്‍പ്പെടെ 50തോളം ആരാധനാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് വിഷുവേലഉത്രം വിളക്ക്അത്തം വിളക്ക്ആണ്ട് നേര്‍ച്ച എന്നീ ഉത്സവങ്ങളും നടക്കാറുണ്ട്. ലോകപ്രസിദ്ധരായ ഒട്ടേറെ മഹാന്മാരെയും സംഭാവന ചെയ്ത പഞ്ചായത്താണിത്. കര്‍ണ്ണാടക സംഗീത ലോകത്തെ വേറിട്ട ശബ്ദത്തിനുടമയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗൃഹം കോട്ടായി പഞ്ചായത്തിലാണ്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഇവിടെ സ്ഥാപിച്ചിരുക്കുന്ന ചെമ്പൈ സംഗീത കോളേജ് പ്രസിദ്ധമാണ്. കഥകളി രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ സമ്മാനിച്ച ഗുരു കുഞ്ചുക്കുറുപ്പാണ് മറ്റൊരു അനുഗ്രഹീത കലാകരന്‍. ഇദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിക്കുകയുണ്ടായി. ബ്രീട്ടിഷ് ഇന്ത്യയില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ച എ.എസ്.പഞ്ചാപകേശയ്യര്‍ ഈ പഞ്ചായത്തിലാണ് ജനിച്ചുവളര്‍ന്നത്. ഇന്ത്യയ്ക്കുവേണ്ടി ജീവന്‍ ബലികഴിച്ച മേജര്‍ രാമസ്വാമി കോട്ടായി സ്വദേശിയാണ്. അദ്ദേഹത്തിന് മരണാനന്തരം പരമവീരചക്ര ലഭിക്കുകയുണ്ടായി. ഡോ.ബാലകൃഷ്ണനും പഞ്ചായത്തിലെ എടുത്തുപറയേണ്ട വ്യക്തിയാണ്. ആരോഗ്യപരിപാലനരംഗത്ത് സജീവപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ചികിത്സാലയങ്ങള്‍ പഞ്ചായത്തിലുണ്ട്. ആയുര്‍വേദഹോമിയോ ചികിത്സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന ഓരോ ആശുപത്രികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കോട്ടായിലാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. ചാര്‍വാകത്ത് ഇതിന്റൊരു ഉപകേന്ദ്രവും ഉണ്ട്. ഒരു മൃഗസംരക്ഷണ കേന്ദ്രവും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ വിദ്യാഭ്യാസ നിലവാരവും താരതമ്യേന മെച്ചപ്പെട്ടതാണ്. വറോഡ്മുല്ലക്കരകരിയങ്കോട്പുളിനെല്ലികീഴത്തൂര്‍ എന്നിവിടങ്ങളിലായി 5 എല്‍.പി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ചമ്പ്രക്കുളത്താണ്, കോട്ടായിയില്‍ ഒരു ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളുമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി കോട്ടായിയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ വിദ്യാഭ്യാസ സ്ഥാപനവും പ്രവര്‍ത്തിക്കുന്നു. വിവിധ മേഖലകളിലെ നിരവധി സ്ഥാപനങ്ങളും പഞ്ചായത്തില്‍ കാണാം. സഹകരണ ബാങ്കുംകത്തോലിക് സിറിയന്‍ ബാങ്കുമാണിവിടുത്തെ ബാങ്കിംഗ് സ്ഥാപനങ്ങള്‍. പഴണന്‍കുട്ടി ഹോണേറിയന്‍ ലൈബ്രറിയാണ് പഞ്ചായത്തിലെ ഏക വായനശാല. പഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാളാണ് കല്യാണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത്. കോട്ടായിയില്‍ വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്വൈദ്യുത ബോര്‍ഡ് ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നു. കൃഷിഭവന്‍ പെരുങ്ങോട്ടുകുറിശ്ശിയിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് ഓഫീസിനു സമീപത്താണ് വാട്ടര്‍ അതോറിറ്റി സ്ഥിതി ചെയ്യുന്നത്. പൊതുജനസംരക്ഷണാര്‍ത്ഥം ഒരു പോലീസ് സ്റ്റേഷന്‍ കോട്ടായില്‍ പ്രവര്‍ത്തിക്കുന്നു. 3 കുടുംബശ്രീ-അക്ഷയകേന്ദ്രങ്ങളും, 25 അംഗന്‍വാടികളും വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ കാണാം.